Skip to main content

പതിനൊന്നാം ക്ലാസ് പ്രവേശനം

 

 

ഐ.എച്ച്.ആര്‍.ഡി യുടെ നിയന്ത്രണത്തിലുളള ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/tssh മുഖേന ഓണ്‍ലൈനായോ ചേരാന്‍ താല്‍പര്യമുളള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 24. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) 2020 ജൂലൈ 24 ന് വൈകീട്ട് മൂന്ന് മണിക്കകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സിബിഎസ്ഇ/ഐസിഎസ്ഇ വിഭാഗത്തില്‍ നിന്നുളള അപേക്ഷകര്‍ക്ക് അവസാന തീയതിക്ക് മുമ്പായി പത്താം ക്ലാസ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭിക്കും.  ഐ.എച്ച്.ആര്‍.ഡി കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം - 0471 2543888), അടൂര്‍ (പത്തനംതിട്ട - 0473 4224078), ചേര്‍ത്തല (ആലപ്പുഴ - 0478 2552828), മല്ലപ്പളളി (പത്തനംതിട്ട - 0496 2680574), പുതുപ്പളളി (കോട്ടയം - 0481 2351485), പീരുമേട് (ഇടുക്കി - 04869 232899), മുട്ടം (തൊടുപുഴ - 04862 255755), കലൂര്‍ (എറണാകുളം -0484 2347132), കപ്രശ്ശേരി (എറണാകുളം - 0484 2604116), ആലുവ (0484 2623573), വരടിയം (തൃശ്ശൂര്‍ - 0487 2214773), വാക്കാട് (മലപ്പുറം - 0483 2725215), വട്ടംകുളം (മലപ്പുറം - 0494 2681498), പെരിന്തല്‍മണ്ണ (0493-3225086), തിരുത്തിയാട് (കോഴിക്കോട് - 0495 2721070) എന്നിവിടങ്ങളിലാണ് ടെക്നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ നിലവിലുളളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള ലിങ്ക് ഐ.എച്ച്.ആര്‍.ഡി യുടെ വെബ്സൈറ്റ് ihrd.ac.in ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് : ihrd.itd@gmail.com

 

date