Post Category
ആധാര്‍ റേഷന് കാര്‍ഡുമായി ലിങ്ക് ചെയ്യണം
റേഷന്‍ വിതരണം സുഗമമായി നത്തുന്നതിന് ആധാര്‍ റേഷന് കാര്‍ഡുമായി ബനധിപ്പിക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു. കാര്‍ഡിലുള്‍ടപ്പെട്ട എല്ലാവരും അടിയന്തരമായി ആധാര്‍ റേഷന് കാര്‍ഡുമായി ലിങ്ക് ചെയ്യണം. കാര്‍ഡിലെ ഏതെങ്കിലും അംഗത്തിന്റെ ആധാര്‍ ലിങ്ക് ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ അത്തരം കാര്‍ഡുകളില്‍ തിരുത്തലോ, ചേര്‍ക്കലോ തുടങ്ങിയവ നടത്താന്‍ സാധിക്കുകയില്ല. മുന്‍ഗണനാ കാര്‍ഡിലേക്ക് മാറാനും പ്രയാസകരമാണ്. ഓണ്‍ലൈന്‍/അക്ഷയ വഴിയോ ഓഫീസ് വഴിയോ ആധാര്‍ ലിങ്ക് ചെയ്യാം. ഫോണ്‍ : 0495 2374565.
date
- Log in to post comments