Skip to main content

അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വെച്ചവര്‍ ബന്ധപ്പെടണം

 

 

മഞ്ഞ/പിങ്ക് കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും മാറ്റുന്നതിനായി ഓഫീസുമായി ബന്ധപ്പെടണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.  കാര്‍ഡിലെ ഏതെങ്കിലും അംഗത്തിന് സര്‍ക്കാര്‍/സഹകരണ സ്ഥാപനങ്ങളില്‍ ജോലിയുളളവര്‍, ആയിരം ചതുരശ്ര അടിയില്‍ അധികം വിസ്തീര്‍ണ്ണമുള്ള വീടോ, ഫ്ളാറ്റോ ഉളളവര്‍, നാലുചക്ര വാഹനമുളളവര്‍ ഓരേക്കറിലധികം ഭൂമിയുളളവര്‍, ഇന്‍കം ടാക്സ് അടയ്ക്കുന്നവര്‍, പ്രതിമാസ വരുമാനം 25,000 രൂപയില്‍ അധികമുളളവര്‍ എന്നിവരുള്‍പ്പെട്ട കുടുംബങ്ങള്‍ മുന്‍ഗണന/എ.എ.വൈ കാര്‍ഡിന് അര്‍ഹരല്ല. ഇവര്‍ അടിയന്തിരമായി ഇത്തരം കാര്‍ഡുകള്‍ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. ഫോണ്‍ : 0495 2374565, 9188527838.

date