കൊവിഡ് 19 പ്രതിരോധം- അധ്യാപകരുടെ യോഗം ചേര്‍ന്നു
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 ഡ്യൂട്ടിക്ക് ജില്ലാ കലക്ടര്‍ നിയോഗിച്ച അധ്യാപകര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. പഞ്ചായത്തില്‍ നിയോഗിക്കപ്പെട്ട അധ്യാപകരുടെ യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പഞ്ചായത്ത് സെക്രട്ടറി.ടി. ഷാഹുല്‍ ഹമീദ്, ജെ എച് ഐ സുരേഷ് എന്നിവര്‍ സംസാരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പഞ്ചായത്തിലേക്ക് വരുന്നവരുടെ വിവരശേഖരണം, കൊറന്റയിന്‍ സൗകര്യം ഒരുക്കല്‍, പൂട്ടിയിട്ട വീടുകള്‍ ക്വാറന്റയിന്‍ കേന്ദ്രങ്ങളാക്കി മാറ്റല്‍, കൊവിഡ് കെയര്‍ സെന്ററിലെ താമസക്കാരുടെ ക്ഷേമാന്വേഷണം, ശുചിത്വ പ്രവര്‍ത്തനം എന്നീ ചുമതലകളാണ് നല്‍കിയത്. യോഗത്തില്‍ അധ്യാപകരായ കെ.ദീപ് രാജ്, കെ.പി. പ്രീജിത്ത് കുമാര്‍, എം. രതീഷ് സി.കെ .സാജിദ് ,സജേഷ് കുമാര്‍, വി.പി.രാഹുല്‍ ശിവ, ആര്‍.പി. റിയാസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments