ഹോമിയോ : വിവിധ തസ്തികകളില്‍ നിയമനം
പാലക്കാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.
1. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി/തത്തുല്യയോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം.
2. ഫാര്‍മസിസ്റ്റ് തസ്തികയ്ക്ക് എന്‍.സി.പി./സി.സി.പിയാണ് യോഗ്യത.
3. പെയിന്‍ & പാലിയേറ്റീവ് നഴ്സ് ഒഴിവിലേക്ക് ജി.എന്‍.എം, പാലിയേറ്റീവ് കെയറില്‍ സര്‍ക്കാര്‍ അംഗീകൃത പരിശീലനം നേടിയവര്‍ക്ക് അവസരം.
പ്രായപരിധി 45 വയസ്സ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുളള കൂടിക്കാഴ്ച ജൂലൈ ഏഴിന് യഥാക്രമം രാവിലെ 10 നും 11 നും നടക്കും. പെയിന്‍ & പാലിയേറ്റീവ് നഴ്സ് ഒഴിവിലേക്കുളള കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 11 ന് നടക്കും. യോഗ്യരായവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കല്പ്പാത്തിയിലുളള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ : 0491-2576355, 2966355.
- Log in to post comments