Skip to main content

അനര്‍ഹമായി മുന്‍ഗണനാ, എ.എ.വൈ കാര്‍ഡുകള്‍ കൈവശമുളളവര്‍  ജൂലൈ 10 നകം താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണം.

 

അനര്‍ഹമായി മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുളളവര്‍ ജൂലൈ 10 നകം താലൂക്ക് സപ്ലൈ ഓഫീസില്‍ കാര്‍ഡ് ഹാജരാക്കി പൊതുവിഭാഗത്തിലേക്കു മാറ്റണമെന്ന് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അല്ലാത്തപക്ഷം പരിശോധനയില്‍ കണ്ടെത്തുന്ന അനര്‍ഹമായ കാര്‍ഡുകളില്‍ നിന്ന് പിഴ ഈടാക്കുകയും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി മുന്‍ഗണനാവിഭാഗത്തിലും എ.എ.വൈ വിഭാഗത്തിലുമുള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ മുഖേന റേഷന്‍ വിഹിതം കൈപ്പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുടുംബങ്ങളില്‍ നിന്നും നാളിതുവരെ കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ വിപണിവിലയും പിഴതുകയും ഈടാക്കി റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേക്കു മാറ്റുകയും ഇപ്രകാരം തുടര്‍ന്നും കര്‍ശന പരിശോധന ഉണ്ടാകും. 

date