Skip to main content

വളര്‍ത്തുമൃഗങ്ങള്‍ക്ക് ഖരാഹാരം:   പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആനകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ഖരാഹാരം നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. മൃഗാശുപത്രിയില്‍ ഇന്ന് (ജൂലൈ നാല്) രാവിലെ ഒമ്പതിന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. 

ലോക് ഡൗണ്‍ മൂലം വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പ്രതിസന്ധിയുണ്ടെന്ന പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 5 കോടി മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ചിരുന്നു. ചീഫ് കണ്‍സര്‍വേട്ടര്‍ ഓഫ് ഫോറസ്റ്റ് അംഗീകരിച്ച് നല്‍കിയ 18 ആനകള്‍ക്ക് പാലക്കാട് ജില്ലയില്‍ ദിവസം 400 രൂപ നിരക്കില്‍ 40 ദിവസത്തേക്ക് 16000 രൂപയുടെ ഖരാഹാരമാണ് നല്‍കുക. 

date