ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 24 പ്രവാസികള്‍ 7 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍
അബുദാബി, ഷാര്‍ജ, ദുബായ്, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി,കരിപ്പൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇന്നലെ (ജൂലൈ 7) ജില്ലയിലെത്തിയത് 24 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 7 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 17 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
അബുദാബി, ഷാര്‍ജ, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 21 പേരില്‍ 6 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 15 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റിയാദില്‍ നിന്നുള്ളരണ്ടുപേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2509 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2509 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 611 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 1898 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
- Log in to post comments