Skip to main content

കലകടറുടെ പരാതിപരിഹാര അദാലത്ത് 18 ന്

 

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പട്ടാമ്പി താലൂക്കിലെ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ജൂലൈ 18 ന് രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ 16 വൈകിട്ട് അഞ്ച് വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കും. അപേക്ഷകര്‍ അദാലത്ത് ദിവസം അപേക്ഷ നല്‍കിയ അക്ഷയകേന്ദ്രങ്ങളില്‍ ഹാജരായി ശാരീരിക അകലം പാലിച്ച് അദാലത്തില്‍പങ്കെടുക്കണം. ടോക്കണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരെ പിന്നീട്അറിയിക്കും. ജില്ലാ കലക്ടറോടൊപ്പം മറ്റ് വകുപ്പ് ജില്ലാ മേധാവികളും അദാലത്തില്‍പങ്കെടുക്കും. സി.എം.ഡി.ആര്‍.എഫ്, എല്‍.ആര്‍.എം കേസുകള്‍, റേഷന്‍കാര്‍ഡുകള്‍ സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും.

date