Skip to main content

നെന്മാറയില്‍ കുടുംബശ്രീ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങും

 

കേന്ദ്ര -  സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സംരംഭ വികസന പദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്  ജില്ലയില്‍ തുടക്കം.  നെന്മാറ ബ്ലോക്കിലെ ഏഴ്    പഞ്ചായത്തുകളില്‍ നാല്  വര്‍ഷത്തിനിടയില്‍  കുടുംബശ്രീ വഴി രണ്ടായിരത്തോളം ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.  കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനാകുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കുന്നതിനായി സൊസൈറ്റി രൂപവത്കരിച്ചു.  അഞ്ച് കോടിയോളം രൂപയാണ് ചെലവഴിക്കുക.  ബ്ലോക്ക് നോഡല്‍ രൂപവത്കരണയോഗം  കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി.   ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി, എ.ഡി.എം.സി എം.ദിനേശ്, ജില്ലാ പ്രോഗ്രാം മാനെജര്‍ സഞ്ജയ് എന്നിവര്‍ പങ്കെടുത്തു.

date