Skip to main content

സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച 14 മുതല്‍

 

 

എന്‍.എച്ച്.എം ആരോഗ്യകേരളത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് ജൂണ്‍ 28 നകം ഇ-മെയില്‍ മുഖേന അപേക്ഷിച്ചവര്‍ക്കായി കൂടിക്കാഴ്ച് നടക്കുന്നു. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ജൂലൈ 14 നും ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ജൂലൈ 15 നും മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ ജൂലൈ 16 നും രാവിലെ 10 ന് പാലക്കാട് ഗവ. മെഡിക്കല്‍ കോളെജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. അപേക്ഷയുടെ സമയവും തീയതിയും തെളിയിക്കുന്ന ഇ-മെയില്‍ പകര്‍പ്പും വിദ്യാഭ്യാസ യോഗ്യത, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായാണ് കൂടിക്കാഴ്ച്ചയ്ക്ക് എത്തേണ്ടതെന്ന് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനെജര്‍ അറിയിച്ചു. ഫോണ്‍: 0491-2504695.  

date