Post Category
എടവനക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കുടിവെള്ള പ്രശ്‌നപരിഹാരത്തിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന എടവനക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായതിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ ബാലൻ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 2 ലക്ഷം രൂപയുമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് കെ എം റീന അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആലീസ് മാത്യു , ബ്ലോക്ക് ഡിവിഷൻ മെമ്പർ അജിത കൊമ്മിണിയോട്ട്, അബ്ദുൾ റഹ്മാൻ, മോളി, കെ ബാബു, ജയേഷ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments