Skip to main content

കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ശിലാസ്ഥാപനം

 

 

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ ദാസൻ എംഎൽഎ നിർവഹിച്ചു. എം.എൽ.എയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപയാണ് പുതിയ കെട്ടിടത്തിന് അനുവദിച്ചത്. ചടങ്ങിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു.

മണ്ഡലത്തിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് ഭൗതിക സൗകര്യങ്ങളുടെ അഭാവം ഇവിടെ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചുണ്ട്. ചെങ്ങോട്ടുകാവിലെ ആരോഗ്യമേഖലക്ക് പുത്തനുണർവ്വ് പകർന്ന് കൊണ്ടാണ് പുതിയ കെട്ടിടമുയരുന്നത്.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ ഗീതാനന്ദൻ, വി.കെ ശശിധരൻ, എം പുഷ്പ, വാർഡ് അംഗം ഇന്ദിര കൂളിമഠത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. ശബ്ന തുടങ്ങിയവർ പങ്കെടുത്തു.

 

date