Skip to main content

പുന:ർ നിർമ്മിച്ച ഒതേനാണ്ടിപ്പാലം ഉദ്ഘാടനം ചെയ്തു

 

 
പുന:ർ നിർമ്മിച്ച ഒതേനാണ്ടിപ്പാലം ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.   കായക്കൊടി പഞ്ചായത്തിലെ   കരയത്താൻ പൊയിൽ റോഡിലുള്ള ഒതേനാണ്ടിപ്പാലം കാലപ്പഴക്കം കാരണം തകർന്നു പോയിരുന്നു.  എം.എൽ.എ. ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിലാണ്  പാലം പുനഃർ നിർമിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. അശ്വതി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.പി.നാണു, മെംമ്പർ ഒ.പി. ഷിജിൽ, എം.കെ.ശശി, പ്രേമരാജ് കായക്കൊടി ,പി.പി. അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.

 

date