കോവിഡ് 19: ടർഫുകൾ ഉൾപ്പെടെയുള്ള കളി സ്ഥലങ്ങൾക്ക് നിയന്ത്രണം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കാൻ ജില്ലയിലെ ടർഫ് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങളിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും പ്രദർശനവും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. ഇവിടെ കായികപരിശീലനങ്ങളോ മത്സരങ്ങളോ നടത്താൻ പാടില്ല.
സ്പോർട്സ് കൗൺസിൽ മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന കായിക പരിശീലന പരിപാടികൾ നടത്തുന്നതിന് കർശന നിയന്ത്രണങ്ങൾ ബന്ധപ്പെട്ടവർ ഏർപ്പെടുത്തേണ്ടതാണ്. ഒരു തരത്തിലും കോവിഡ് വ്യാപനത്തിന് കാരണമാകില്ല എന്ന് ഉറപ്പുവരുത്തണം.
ഉത്തരവ് പാലിക്കാത്തവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188, 269 പ്രകാരവും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ 4 പ്രകാരവും പോലീസ് നടപടി സ്വീകരിക്കും. വാർഡ് തല ദ്രുതകർമ്മ സേനയും സോഷ്യൽ ഡിസ്റ്റൻസ് ടീമുകളും ഇക്കാര്യം ഉറപ്പു വരുത്തേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
- Log in to post comments