Skip to main content

പുതുതായി 950 പേർ കൂടി നിരീക്ഷണത്തിൽ

 

 

ഇന്ന് (ജൂലൈ 12) പുതുതായി വന്ന 950 പേർ ഉൾപ്പെടെ ജില്ലയിൽ 15,375പേർ നിരീക്ഷണത്തിലുണ്ട്.

ജില്ലയിൽ  ഇതുവരെ 62,869 പേർ നിരീക്ഷണം പൂർത്തിയാക്കിഇന്ന് പുതുതായി വന്ന 49 പേർ ഉൾപ്പെടെ 270 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 156 പേർ  മെഡിക്കൽ കോളേജിലും 101 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലും  13 പേർ എൻഐടി എഫ് എൽടിസിയിലു മാണ്. 42 പേർ ഇന്ന് ഡിസ്ചാർജ്ജ് ആയി.

ഇന്ന് 185 സ്രവ സാംപിൾ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 20,621 സ്രവ    സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ  20,113 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 19,716 എണ്ണം നെഗറ്റീവ് ആണ്പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 508 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയിൽ ഇന്ന് വന്ന 499 പേർ ഉൾപ്പെടെ ആകെ 10,007 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്ഇതിൽ 849 പേർ  ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും 9,068 പേർ വീടുകളിലും 90  പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ  നിരീക്ഷണത്തിലുള്ളവരിൽ 79 പേർ  ഗർഭിണികളാണ്ഇതുവരെ 14,500 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

 

ജില്ലയിലെ ആരോഗ്യപ്രവർത്തകർ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സ്ക്രീനിംഗ്,   ബോധവല്ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ്പ് ലൈനിലൂടെ 5 പേർക്ക് ഇന്ന് കൗൺസിലിംഗ് നല്കി. 292 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നൽകി.

ഇന്ന് ജില്ലയിൽ  3,236 സന്നദ്ധ സേന പ്രവർത്തകർ  4,232 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

 

date