Skip to main content

ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസനത്തിനായി 1.7 കോടി അനുവദിച്ചു

 

ഒറ്റപ്പാലം മണ്ഡലത്തിൽ നാലു പഞ്ചായത്തുകളിലെ 12 റോഡുകളുടെ വികസനത്തിനായി 1.7 കോടി രൂപ അനുവദിച്ചതായി പി ഉണ്ണി എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ 2020-21 വർഷത്തെ ആസ്തി വികസനം, പ്രത്യേക വികസന ഫണ്ടുകളിൽ നിന്നാണ് തുക അനുവദിച്ചത്.
ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പഴിപ്പുറം, കരിമ്പുഴ, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ  പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്.

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പാലപ്രക്കുന്ന് റോഡിന് 15 ലക്ഷം, കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ പുളിക്കാഞ്ചേരി റോഡിന് 25 ലക്ഷം, ആറുവഴി -കരുവാരക്കാട് റോഡിന്  20 ലക്ഷം, ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ അയ്യപ്പൻകാവ് - അയ്യപ്പൻ കടവ് റോഡിന്  15 ലക്ഷം, മണ്ണമ്പറ്റ-തോട്ടര- കൊല്യായിനി കെ.പി.ഐ.പി കനാൽ റോഡിന്  15 ലക്ഷം, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ ചീനിക്കടവ് റോഡിന് 15 ലക്ഷം, തിരുവമ്പലം - പട്ടം തോട് റോഡിന്  15 ലക്ഷം,  കടമ്പഴിപ്പുറം- മണ്ണമ്പറ്റ റോഡ് റീ ടാറിങ്ങിന് 10 ലക്ഷം, പാറൽ - പുത്തൻ വളവിൽ റോഡിന് 10 ലക്ഷം, ആനച്ചില്ലി - നായടിക്കുന്ന് റോഡിന് 10 ലക്ഷം, 16-ാം മൈൽ - ചീരഞ്ചിറ റോഡിന് 10 ലക്ഷം, പാലത്തറ-16-ാം മൈൽ കനാൽ റോഡിന് 10 ലക്ഷവുമാണ്   അനുവദിച്ചത്.          
 
എസ്റ്റിമേറ്റ് എടുക്കുന്നതിനും പ്രവൃത്തി നിർവ്വഹണത്തിനും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനെ ചുമതലപ്പെടുത്തിയതായും പി.ഉണ്ണി എം.എൽ.എ അറിയിച്ചു.

 

date