കഴിഞ്ഞ നാല് ദിവസങ്ങളിലായി ജില്ലയിൽ മടങ്ങിയെത്തിയത് 110 പ്രവാസികള്‍ -17 പേർ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍
ദോഹ, മസ്കറ്റ്, ദുബായ്, മലേഷ്യ, റിയാദ്, ബിഷ്ക്കെക്ക്, റാസൽഖൈമ, കോലാലമ്പൂർ, ബഹറിൻ, ഷാർജ, യു.എ.ഇ, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി (ജൂലൈ 9 മുതൽ 12 വരെ) ജില്ലയിലെത്തിയത് 110 പാലക്കാട് സ്വദേശികള്‍. ഇവരിൽ 17 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 93 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ദോഹ, മസ്കറ്റ്, ദുബായ്, മലേഷ്യ, റിയാദ്, റാസൽഖൈമ, കോലാലമ്പൂർ, ബിഷ്ക്കെക്ക് എന്നിവിടങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 51 പേരിൽ 8 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 43 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ജിദ്ദ, ദോഹ, ബഹറിൻ, ഷാർജ, യു.എ.ഇ, റാസൽഖൈമ, അബുദാബി എന്നിവിടങ്ങളിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 43 പേരിൽ 8 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 37 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.
അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിൽനിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 14 പേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 13 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ബി.ഇ. എം ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
*ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2619 പ്രവാസികള്‍ നിരീക്ഷണത്തില്‍*
ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2619 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 628 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.
1991 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
- Log in to post comments