Post Category
ഇന്ന് 7 കേസുകൾ രജിസ്റ്റർ ചെയ്തു
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (ജൂലൈ 13) വൈകിട്ട് 7.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 7 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 26 പ്രതികളാണ് ഉള്ളത്. ഇവരിൽ 22 പേരെ അറസ്റ്റ് ചെയ്തു.
*മാസ്ക് ധരിക്കാത്ത 167 പേർക്കെതിരെ കേസ്*
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 167 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
date
- Log in to post comments