Post Category
കര്‍ഷക സെമിനാര്‍ ഏഴിന്
കോഴിക്കോട് ഫാം ഇന്‍ഫര്‍മേഷന്‍ റീജനല്‍ ഓഫീസും തച്ചമ്പാറ കൃഷിഭവനും ചേര്‍ന്ന് 'കേരള കര്‍ഷകന്‍' വായനക്കാര്‍ക്കായി തച്ചമ്പാറ പഞ്ചായത്ത് കമ്മ്യുനിറ്റി ഹാളില്‍ കര്‍ഷക സെമിനാറും ചര്‍ച്ചാ വേദിയും നടത്തും. മാര്‍ച്ച് ഏഴ് രാവിലെ 10ന് നടക്കുന്ന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി.സുജാത ഉദ്ഘാടനം ചെയ്യും. 'ചെറു പുരയിടങ്ങളിലെ കൃഷി രീതികള്‍' വിഷയത്തില്‍ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളിലെ വിദഗ്ധര്‍ ക്ളാസ്സെടുക്കും.
date
- Log in to post comments