Post Category
ധനസഹായം നല്‍കുന്നു
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മുഖേന ജില്ലയിലെ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക്് വ്യവസായ സംരംഭം തുടങ്ങുന്നതിനു 50 ശതമാനം സബ്സിഡിയോടു കൂടി ധനസഹായം നല്‍കുന്നു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരും 18 വയസ്സ് കഴിഞ്ഞവരുമായിരിക്കണം. തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ പദ്ധതി ചെലവിന്റെ 50 ശതമാനം പരമാവധി 1,00,000 രൂപവരെ സബ്‌സിഡി നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന അപേകഷകര്‍ അഞ്ച് ദിവസം നിര്‍ബന്ധ പരിശീലനം പൂര്‍ത്തീകരിക്കണം. അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും - കോഴിക്കോട് വെളളയില്‍ താലൂക്ക് വ്യവസായ ഓഫീസ് - 9446100961, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസ് - 9447446038, വടകര താലൂക്ക് വ്യവസായ ഓഫീസ് - 9496283721 നമ്പറുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments