Skip to main content

റേഷന്‍ : ബിയോമെട്രിക് ഓതെന്റിക്കേഷന്‍ ഒഴിവാക്കി

 

 

 

വടകര താലൂക്കിലെ വടകര മുന്‍സിപ്പാലിറ്റി, തൂണേരി, നാദാപുരം പഞ്ചായത്തുകള്‍ മുഴുവനായും വില്ല്യാപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 13  കുട്ടോത്ത്, വാര്‍ഡ് 14  കുട്ടോത്ത് സൗത്ത് എന്നിവയും കോവിഡ് ജാഗ്രത കണക്കിലെടുത്തു കണ്ടൈന്റ്മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഈ പ്രദേശങ്ങളിലെ റേഷന്‍ വിതരണത്തിന് കൈ വിരല്‍ പതിപ്പിച്ചിട്ടുള്ള ബിയോമെട്രിക് ഓതെന്റിക്കേഷന്‍ ഒഴിവാക്കിയതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡ് നമ്പര്‍ കാണിച്ചു ഈപോസ് മെഷീന്‍ വഴി തന്നെ മാന്വല്‍ ആയി റേഷന്‍ കൈപ്പറ്റാം.

 

date