Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാലക്കാട് സെന്ററില്‍ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്  അപേക്ഷിക്കാം. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വീസ് കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക്  75 ശതമാനം സീറ്റ് സംവരണമുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് കോഴ്സ് സൗജന്യമായിരിക്കും.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.fcikerala.org ല്‍ ലഭിക്കും. അവസാന തിയതി ജൂലൈ 30 വൈകീട്ട് 5 മണി വരെ. വിലാസം-ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വടക്കഞ്ചേരി പി.ഒ, പാലക്കാട്-678683, ഫോണ്‍-04922 256677, 9447610223, 9446533205.

date