Skip to main content

ആരോഗ്യകേരളം കൂടിക്കാഴ്ച 17, 18 തിയതികളില്‍

 

എന്‍.എച്ച്.എം ആരോഗ്യ കേരളത്തിനു കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ജൂലൈ 17നും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ജൂലൈ 18നും രാവിലെ 10ന് പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. അപേക്ഷയുടെ സമയവും തിയതിയും തെളിയിക്കുന്ന ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യതയും വയസും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, അവയുടെ പകര്‍പ്പ് എന്നിവ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.

date