Skip to main content

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസത്തിന് അപേക്ഷിക്കാം

 

കെല്‍ട്രോണിന്റെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക്  ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അവസരം. പ്രായപരിധി 30 വയസ്. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിംഗ്, എന്നിവയില്‍ പരിശീലനം നല്‍കും. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം, എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് കെല്‍ട്രോണ്‍ നോളജ്‌സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. ksg.keltron.in ല്‍ അപേക്ഷാഫോറം ലഭിക്കും. ഫോണ്‍- 8137969292. വിലാസം- കെല്‍ട്രോണ്‍ നോളെജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്-673002.

date