ജലജീവന്‍ മിഷന്‍ : ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ ജില്ലാതല ശുചിത്വമിഷന് കൈമാറണം
2024 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് കണക്ഷനും കുടിവെള്ള ലഭ്യതയും ലക്ഷ്യമിട്ട് ആരംഭിച്ച ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ ഈ വര്‍ഷം 83000 കുടിവെള്ള കണക്ഷനുകള്‍ സ്ഥാപിക്കും. ഇതിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍അംഗീകരിച്ച പദ്ധതികള്‍ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജില്ലാതല ജലശുചിത്വ മിഷന്കൈമാറാന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.ജില്ലാതല ശുചിത്വമിഷന്‍ ജൂലൈ 29നകം ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ പരിശോധിച്ച് സംസ്ഥാനതല ശുചിത്വമിഷന് സമര്‍പ്പിക്കും. ജില്ലയില്‍ 496000 വീടുകളിലാണ്പൈപ്പ് മുഖേന കുടിവെള്ള കണക്ഷന്‍ എത്തിക്കേണ്ടത്. ഇതില്‍ 2020-21 വര്‍ഷത്തില്‍ 83000 വീടുകളിലാണ് കണക്ഷന്‍ നല്‍കുക. പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് കണക്ഷന്‍ നല്‍കുക.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments