അന്തര്‍ദേശീയ നീതിദിനം ആചരിച്ചു
കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാവുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റെ ( വിക്ടിമ്സ് ഇന്‍ഫര്‍മേഷന്‍ സെന്‍സിറ്റൈസേഷന്‍ വെല്‍ഫയര്‍ ആന്ഡ്അസിസ്റ്റന്സ് സൊസൈറ്റി ) നേതൃത്വത്തില്‍ ജൂലൈ 17 അന്തര്‍ദേശീയ നീതി ദിനം ആചരിച്ചു. സിവില്‍സ്റ്റേഷനിലെ വിശ്വാസ് ഓഫീസില്‍ നടന്ന പരിപാടി ജില്ലാ സബ്ജഡ്ജും ജില്ലാ നിയമ സഹായ അതോറിറ്റി സെക്രട്ടറിയുമായ വി. ജി അനുപമ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ ധര്‍മ്മലശ്രീ പരിപാടിയില്‍ അധ്യക്ഷയായി.
സാമൂഹിക നീതി എല്ലാവര്ക്കും ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് അന്തര്‍ദേശീയ നീതി ദിനം ആചരിക്കുന്നത്. തുല്യത ഉറപ്പാക്കി സാമൂഹികനീതി ഉറപ്പുവരുത്തുക എന്നതാണ് 2020ലെ അന്തര്‍ദേശീയ നീതി ദിനത്തിന്റെ ആശയം അത് ഉള്‍കൊണ്ടു വേണം നാം മുന്നോട്ടു പോവാന്‍. സാമൂഹിക നീതി എന്നത് ബൃഹത്തായ ഒരു ആശയമാണ് അത് ഉറപ്പാക്കണമെങ്കില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമൂഹത്തില്‍ നീതി ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ സമൂഹത്തില്‍ നീതി ഉറപ്പാക്കുന്നതില്‍ വിശ്വാസ് മികവ് തെളിയിച്ചിട്ടുണ്ടെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സബ് ജഡ്ജ് പറഞ്ഞു.
വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ്, ജില്ലാ ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. ആര്. ദേവീ കൃപ, വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ശാന്ത ദേവി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലക്ഷ്മി, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്, അഡ്വ. ജോര്‍ജ്ജ് നാലപ്പാട്ട്, ബി. ജയരാജന് വിശ്വാസ് പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments