Skip to main content

കോവിഡ് 19   : വാഹനങ്ങളില്‍ അക്രിലിക് ഷീറ്റ് ഉറപ്പു വരുത്തണം

 

കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സര്‍വീസ് നടത്തുന്നപൊതുഗതാഗത സംവിധാനങ്ങളായ  ഓട്ടോറിക്ഷ, മോട്ടോര്‍ ക്യാബ് , കോണ്‍ട്രാക്ട് ക്യാരേജ്,  സ്റ്റേജ് ക്യാരേജ് തുടങ്ങി എല്ലാ പൊതുഗതാഗത വാഹനങ്ങളിലെ  ഡ്രൈവറുടെക്യാബിന്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ച്  യാത്രക്കാരില്‍ നിന്നും വേര്‍തിരിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ പൊതുഗതാഗതവാഹനങ്ങളിലും സജ്ജീകരണം ഉറപ്പാക്കണം.  

date