Skip to main content

കോവിഡ് 19: ജില്ലയില്‍ 264 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി  ജില്ലയില്‍ നിലവില്‍ 264 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (ജൂലായ് 15) ജില്ലയില്‍ 19 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 28146 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 24367 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 406 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 626 സാമ്പിളുകൾ അയച്ചു. 924 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 654 പേർ രോഗമുക്തി നേടി. ഇനി 3771 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

ഇതുവരെ 73339 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 642 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11974 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

 

date