Skip to main content

ഇന്ന് 12 കേസുകൾ രജിസ്റ്റർ ചെയ്തു

 

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (ജൂലൈ  15) വൈകിട്ട് 6.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 56 പ്രതികളാണ് ഉള്ളത്. ഇവരിൽ 33 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തു.
 
*മാസ്ക് ധരിക്കാത്ത 172 പേർക്കെതിരെ കേസ്* 

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 172 പേർക്കെതിരെ പോലീസ് കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ   ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. 

 

date