Skip to main content

വലിയങ്ങാടിയിലും മുട്ടികുളങ്ങര എ ആർ പി ക്യാമ്പിലും ഉൾപ്പെടെ ഇന്ന് നടത്തിയ 404 ആൻറിജൻ ടെസ്റ്റുകളും നെഗറ്റീവ്

 

 ജില്ലയിൽ കോവിഡ്‌ 19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ വലിയങ്ങാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മുട്ടികുളങ്ങര എ.ആർ ക്യാമ്പിൽ ട്രെയിനിങ്ങിന് മുന്നോടിയായും ഇന്ന് നടത്തിയ 404 ആൻറിജൻ ടെസ്റ്റുകളിലും ഫലങ്ങൾ നെഗറ്റീവ്  ആണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 

മുട്ടികുളങ്ങര എ.ആർ.പി ക്യാമ്പിൽ ഇന്ന് പരിശീലനത്തിനായി എത്തിയ 112 പേരിലാണ് ടെസ്റ്റ് നടത്തിയത്. കഴിഞ്ഞദിവസം ടെസ്റ്റ് നടത്തിയ144 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

 മൂന്നു ദിവസങ്ങളിലായാണ് വലിയങ്ങാടി ചന്തയിൽ പരിശോധന നടത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ആദ്യദിവസം പരിശോധന നടത്തിയ 100 പേരുടെയും ഫലം നെഗറ്റീവ് ആണ്.കൂടാതെ ഇന്ന് ആലത്തൂർ, കണ്ണാടി, പഴമ്പാലക്കോട് എന്നീ പ്രദേശങ്ങളിലായി 192 പേരിൽ ആൻറിജൻ ടെസ്റ്റ് ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

 

date