Post Category
ജില്ലയിൽ ഇന്ന് നടത്തിയ 495 ആൻറിജൻ ടെസ്റ്റുകളുടെയും ഫലം നെഗറ്റീവ്
ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് (ജൂലൈ 16) നടത്തിയ 495 ആൻറിജൻ ടെസ്റ്റുകളുടെയും ഫലം നെഗറ്റീവ് ആയതായി ഡിഎംഒ ഡോ. കെ.പി റീത്ത അറിയിച്ചു. മേലാമുറി, വാണിയംകുളം ചന്തകൾ ഉൾപ്പെടയുള്ള ഇടങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. മേലാമുറി ചന്ത 150,കുനിശ്ശേരി 90,വാണിയംകുളം 50, കൊപ്പം 100,ഒറ്റപ്പാലം 35,ചിറ്റൂർ 70 എന്നിങ്ങനെ നടത്തിയ സാമ്പിൾ പരിശോധനകളുടെ മുഴുവൻ ഫലവും നെഗറ്റീവ് ആണെന്ന് ഡിഎംഒ അറിയിച്ചു.
date
- Log in to post comments