Post Category
പൂമoത്തിൽ മരുതോളിതാഴെ ജി യു പി സ്കൂൾ റോഡ് പ്രവൃത്തി ആരംഭിച്ചു
ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കക്കഞ്ചേരി പൂമഠത്തിൽ മരുതോളിതാഴെ ജി യു പി സ്കൂൾ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പുരുഷൻ കടലുണ്ടി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്റെ പ്രവർത്തി നടത്തുന്നത്. ഗ്രാമപഞ്ചായത്തിന്റെ ആറ് ലക്ഷം രൂപയും റോഡിന്റെ വികസനത്തിന് ചിലവഴിക്കും.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് ചന്ദ്രിക പൂമഠത്തിൽ, ശങ്കരൻ കുന്നത്ത് സത്യൻ കെ കെ മാധവൻ കോളങ്ങാട്ട് എന്നിവർ പങ്കെടുത്തു.
date
- Log in to post comments