Skip to main content

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2020- 23 :  സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

 

 

 

കേരള ഡെവലപ്മെന്റ് ആന്‍ഡ്  ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) 2020 - 23 യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം പ്രഖ്യാപിച്ചു. 2018ല്‍ ആരംഭിച്ച പരിപാടിയില്‍ സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്.  യു.എസ്.എ.യിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന് സമാനമായ പ്രോത്സാഹന പരിപാടിയാണ് വൈഐപി.   ജൂലൈ 28 വരെ രജിസ്ട്രേഷന്‍  നടത്താം. വിശദാംശങ്ങള്‍ http://yip.kerala.gov.in/yipapp/index.php/init/login ല്‍ ലഭ്യമാണ്.  താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ https://yip.kerala.gov.in/yipapp/index.php/init/login ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

date