Skip to main content

അതിജീവനം പദ്ധതി:പരിശീലനം നടന്നു

ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോക്സോ നിയമത്തിന്‍റെ നിര്‍വഹണവുമായി ബന്ധപ്പെട്ട അതിജീവനം പദ്ധതിയുടെ ഭാഗമായി കോയിപ്രം ബ്ലോക്കിലെ അധ്യാപകര്‍ക്ക് ഏകദിന പരിശീലനം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മലാ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അക്കാമ്മ ജോണ്‍സണ്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ. അബീന്‍, ബിഡിഒ റെക്സി തോമസ്, പ്രൊബേഷന്‍ ഓഫീസര്‍ കെ. അജിത, എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ബിനി ജിതിന്‍, അഡ്വ. മുഹമ്മദ് അന്‍സാരി, ഷാന്‍ രമേശ് ഗോപന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.                                  (പിഎന്‍പി 568/18)

date