Post Category
കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്
വയനാട് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ 130 രൂപ നിരക്കില്‍ പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10 നും വൈകീട്ട് നാലിനുമിടയില്‍ ലഭ്യമാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പ്രതിവര്‍ഷം 180 മുതല്‍ 200 ഓളം തവിട്ടു നിറമുളള മുട്ടകള്‍ നല്കുന്നവയാണ് ഈ കോഴികള്‍. ഉപഭോക്താക്കള്‍ പാക്കിങ്ങിനുളള കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ കരുതണം. ഫോണ്‍: 04936 260441.
date
- Log in to post comments