Skip to main content

ടോയ്‌ലറ്റ്  നിര്‍മാണ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

 

 

 

പട്ടികജാതിയില്‍പ്പെട്ട വേടന്‍, കളളാടി, നായാടി, അരുന്ധതിയാര്‍, ചക്ലിയ സമുദായങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്കായി നടപ്പിലാക്കുന്ന ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരും സ്വന്തമായി വീടുളളവരും  ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തവരുമായിരിക്കണം.   ജാതി, വരുമാനം, ഉടമാസ്ഥാവകാശം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ്സ് ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.  ഫോണ്‍ : 7356537604.

date