കൊയിലാണ്ടി നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവൃത്തി പുരോഗമിക്കുന്നു
കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി കൊയിലാണ്ടി നഗരസഭയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിൻ്റെ പ്രവൃത്തി പുരോഗമിക്കുന്നു.
ആദ്യ ഘട്ടത്തിൽ എല്ലാ സൗകര്യങ്ങളോടുകൂടിയ 100 ബെഡ്ഡുകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ അമൃത വിദ്യാലയത്തിലാണ് ആരംഭിക്കുന്നത്.
കിടക്കകളും അത്യാവശ്യ ഫർണ്ണീച്ചറുകളും ഇന്ന് സജ്ജമാക്കും. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ മാത്രമേ ഇവിടേക്ക് രോഗികളെ പ്രവേശിപ്പിക്കുകയുള്ളുവെന്നും, അതിൻ്റെ മുന്നൊരുക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ.കെ സത്യൻ പറഞ്ഞു. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബെഡ്ഡുകൾ ഉൾപ്പെടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ട്രീറ്റ്മെന്റ് സെന്ററിലെ മുറികൾ ശുചീകരിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കായി നഗരസഭ ആരംഭിച്ച കോവിഡ് കെയർ സെൻ്റർ അഞ്ചിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
- Log in to post comments