Post Category
പനങ്ങാട് പഞ്ചായത്തില്‍ സ്വാന്ത്വനം വളണ്ടിയര്‍ സേവനം തുടങ്ങി
പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിനു കീഴില്‍ സ്വാന്ത്വനം വളണ്ടിയര്‍ സേവനം തുടങ്ങി. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ വളണ്ടിയര്‍ വീടുകളില്‍ ചെന്നു പരിശോധിക്കുന്ന സംവിധാനമാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വളണ്ടിയര്‍ വീടുകളില്‍ പരിശോധന നടത്തുക. പനങ്ങാട് പഞ്ചായത്തു വൈസ് പ്രസിഡന്റ് പി.ഉസ്മാന്‍ സംരഭം ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രായമായവര്‍ക്കും കിടപ്പു രോഗികള്‍ക്കും സേവനം ഏറെ ആശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്തംഗം ടി.കെ.ബിജു അധ്യക്ഷത വഹിച്ചു. പി.പി.തോമസ്, റംല ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments