കുന്ദമംഗലത്തെ രണ്ടാമത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ എന്‍.ഐ.ടിയില്‍
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ എന്‍.ഐ.ടി മെഗാ ബോയ്സ് ഹോസ്റ്റലില്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് നിലകളുള്ള ഈ ഹോസ്റ്റലില്‍ ഒരു നിലയില്‍ 56 ഡബിള്‍ റൂമുകളാണുള്ളത്. ഒരു മുറിയില്‍ രണ്ട് പേര്‍ക്ക് വീതം ചികിത്സാ സൗകര്യവുമൊരുക്കിയിരിക്കുന്നു. ആകെ 560 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനമാണ് അഞ്ച് നിലകളിലായി ഒരുക്കിയിട്ടുള്ളത്. രണ്ട് നിലകള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർക്കും വളണ്ടിയര്‍മാര്‍ക്കും ഉപയോഗിക്കാനായി സജ്ജമാക്കിയിരിക്കുന്നു.
മാരക രോഗബാധിതര്‍, ഗര്‍ഭിണികള്‍, പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവരെ മെഡിക്കല്‍ കോളജിലാണ് ചികിത്സിക്കുന്നത്. കോവിഡ് ടെസ്റ്റ് പോസിറ്റീവായ, പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളെയാണ് എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് എന്‍.ഐ.ടി മെഗാ ബോയ്സ് ഹോസ്റ്റലില്‍ ആരംഭിച്ച എഫ്.എല്‍.ടി.സി പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരായ രണ്ട് നോഡല്‍ ഓഫീസര്‍മാര്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, മൂന്ന് ഹൗസ് സര്ജന്മാര്, ഒരു ഹെഡ് നഴ്സ്, എം.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ മൂന്ന് പേര്, ഒരു ഫാര്‍മസിസ്റ്റ്, ക്ലീനിംഗ് ജീവനക്കാര്‍ തുടങ്ങിയവരെയാണ് ഇവിടെ സേവനത്തിന് നിയോഗിച്ചിട്ടുള്ളത്. ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി.
എന്‍.ഐ.ടി വളപ്പിലെ എം.ബി.എ ഹോസ്റ്റലിലാണ് ജില്ലയിലെ ആദ്യത്തെ എഫ്.എല്‍.ടി.സി ആരംഭിച്ചത്. നാല് നിലകളിലായി 300 പേരെ പ്രവേശിപ്പിക്കുന്നതിന് സൗകര്യമുള്ള ഇവിടെ നിലവില്‍ 250 പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ഈ സ്ഥാപനത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, 6 ഡോക്ടര്‍മാര്‍, 5 സ്റ്റാഫ് നഴ്സ്, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, 3 നഴ്സിംഗ് ട്യൂട്ടര്‍മാര്‍ എന്നിവരെയാണ്
ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പ് നിയോഗിച്ച മൂന്ന് ക്ലീനിംഗ് സ്റ്റാഫിന് പുറമെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ആറ് ശുചീകരണ തൊഴിലാളികളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
തെങ്ങിലക്കടവ് ക്യാന്‍സര്‍ സെന്റര്‍ കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള നടപടികള്‍ ഉടനെ ആരംഭിക്കുന്നതിന് തീരുമാനിച്ചിരിക്കയാണ്. ജില്ലയുടെ ചാര്‍ജുള്ള മന്ത്രി ടി.പി രാമകൃഷ്ണന്, പി.ടി.എ റഹീം എം.എല്‍.എ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ഡി.എം.ഒ, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ കെട്ടിടം നേരത്തെ പരിശോധിച്ചിരുന്നു. ഇപ്പോള്‍ ഈ സ്ഥാപനം മെഡിക്കല്‍ കോളജിന്റെ
നിയന്ത്രണത്തിലാണുള്ളത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രന്, സൂപ്രണ്ട് ഡോ. കെ.ജി. സജിത്കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ഇ. അനിത, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന, വൈസ് പ്രസിഡന്റ് ടി.എ. രമേശന്, ട്രീറ്റ്മെന്റ് സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ. വി.എച്ച്. അഹമ്മദ് നസീം, അസി. നോഡല്‍ ഓഫീസര്‍ ഡോ. എ. അജിത്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. സുബിന് സുകുമാരന്‍, അഡ്വ. എന്‍. ലിജീഷ്, പി. വൈശാഖ്, റവന്യൂ-മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
- Log in to post comments