*പാലക്കാട് ജില്ലയിൽ ഇന്ന് ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിൽ ഇന്ന്(25-7-2020) ഒരു കോവിഡ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലങ്കോട് സ്വദേശിയായ 40 വയസ്സുകാരി ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് തിരുപ്പൂരിൽ നിന്നും പാലക്കാട് ജില്ലയിൽ എത്തിയത്. ചുമ, പനി ഉൾപ്പെടെയുള്ള ചില രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ജൂലൈ19ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിക്കുന്നത്.
രക്തസമ്മർദ്ദം വളരെ കുറവായ അവസ്ഥയിലും അബോധാവസ്ഥയിലുമായിരുന്നു ഇവർ. പ്രമേഹരോഗത്തിൻ്റെ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഷുഗർ ലെവൽ വല്ലാതെ കൂടിയ അവസ്ഥയിലായിരുന്നുവെന്ന് ഡി.എം. ഒ അറിയിക്കുകയുണ്ടായി.പിന്നീട് മൂത്രത്തിൻ്റെ അളവ് കുറഞ്ഞതിനെ തുടർന്ന് നെഫ്രോളജി വിഭാഗത്തിൻ്റെ പരിശോധനയും ഉണ്ടായിരുന്നു. ജൂലൈ 22നാണ് കോവിഡ് ഫലം പോസിറ്റീവായി ലഭിച്ചത്.തുടർന്ന് ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് വെൻ്റിലേറ്ററിൽ തുടരുകയും രക്ത സമർദ്ദം കുറഞ്ഞ് തന്നെ നിലനിൽക്കുകയും ചെയ്യവെ ജൂലൈ 24ന് രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഷുഗർ ലെവൽ കൂടിയതും കിഡ്നി സംബന്ധമായ തകരാറും കോവിഡ് രോഗബാധയും. മരണത്തിന് കാരണം ആയതായാണ് ഔദ്യോഗികമായി ലഭിച്ച വിവരം.
ജില്ലയിൽ നേരത്തെ മരണപ്പെട്ട 73 കാരിയായ കടമ്പഴിപ്പുറം സ്വദേശിനി ഉൾപ്പെടെ രണ്ടാമത്തെ കോവിഡ് മരണം ആണിത്.നിരീക്ഷണത്തിൽ ഇരിക്കെ ഒരു കുനിശ്ശേരി സ്വദേശി ആത്മഹത്യ ചെയ്തിരുന്നു.
- Log in to post comments