പട്ടാമ്പി, വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂളുകളിൽ കോവിഡ് പരിശോധന ക്യാമ്പ് നടക്കും
പട്ടാമ്പിയിൽ കോവിഡ് രോഗബാധിതരെ കണ്ടെത്തുന്നതിനായി ഇന്ന് (ജൂലൈ 27) കോവിഡ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും. പട്ടാമ്പി, വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂളുകളിലായി രണ്ട് ക്യാമ്പുകളാണ് നടത്തുന്നത്.
പട്ടാമ്പി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന മെഗാ ക്യാമ്പിൽ പട്ടാമ്പി മണ്ഡലത്തിലുള്ളവർക്ക് പങ്കെടുക്കാം.
നേരത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, രോഗ ലക്ഷണങ്ങളുള്ളവർ, വളണ്ടിയേഴ്സ്, ജനപ്രതിനിധികൾ, എന്നിവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. അതോടൊപ്പം നേരത്തെ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരും ക്യാമ്പിൽ പങ്കെടുക്കണം.
വല്ലപ്പുഴ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ വല്ലപ്പുഴ പഞ്ചായത്തിലെയും പരിസരത്തെയും ആളുകൾക്ക് പങ്കെടുക്കാം.
രോഗലക്ഷണം ഉള്ളവർ, പോസിറ്റീവ് ആയവരുമായി നേരിട്ട് സമ്പർക്കത്തിലുൾപ്പെട്ടവർ, വാർഡ് തല സമിതികൾ കണ്ടെത്തിയവർ എന്നിവരാണ് വല്ലപ്പുഴയിലെ ക്യാമ്പിൽ പങ്കെടുക്കേണ്ടത്. വല്ലപ്പുഴയിൽ നടക്കുന്നത് ചെറിയ ക്യാമ്പ് ആയതിനാൽ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവർ പട്ടാമ്പിയിലാണ് പങ്കെടുക്കേണ്ടത്.
ടെസ്റ്റിന് എത്തുന്നവരെ ആരോഗ്യവകുപ്പ് സ്ക്രീൻ ചെയ്താണ് പരിശോധനക്ക് വിധേയമാക്കുക.
- Log in to post comments