Skip to main content

567 പേര്‍കൂടി നിരീക്ഷണത്തില്‍

 

 

ഇന്ന്  പുതുതായി വന്ന 567 പേര്ഉള്പ്പെടെ  ജില്ലയില്‍ 11,787 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 75,208 പേര്നിരീക്ഷണം പൂര്ത്തിയാക്കി. ഇന്ന് പുതുതായി വന്ന 103 പേര്ഉള്പ്പെടെ 536 പേരാണ് ആശുപത്രികളില്നിരീക്ഷണത്തിലുള്ളത്. ഇതില്‍ 264 പേര്മെഡിക്കല്കോളേജിലും 139 പേര്കോവിഡ് ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 92 പേര്എന്‍..ടി കോവിഡ് ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്ററിലും 29 പേര്ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്ററിലും 12 പേര്എന്‍..ടി യിലെ മെഗാ ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. 161 പേര്ഇന്ന് ഡിസ്ചാര്ജ്ജ് ആയി.

ഇന്ന് 2,083 സ്രവ സാംപിള്പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 49,614 സ്രവ സാംപിളുകള്പരിശോധനയ്ക്ക് അയച്ചതില്‍ 47,795 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 46,717 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1,819 പേരുടെ  ഫലം കൂടി ലഭിക്കാന്ബാക്കിയുണ്ട്.

ഇന്ന് വന്ന 236 പേര്ഉള്പ്പെടെ ആകെ 4,148 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്ഇതില്‍ 623 പേര്ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്സെന്ററുകളിലും 3,463 പേര്വീടുകളിലും 62 പേര്ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്നിരീക്ഷണത്തിലുള്ളവരില്‍ 27 പേര്ഗര്ഭിണികളാണ്. ഇതുവരെ 24,026 പ്രവാസികള്നിരീക്ഷണം പൂര്ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്ത്തകര്വിവിധ കേന്ദ്രങ്ങള്സന്ദര്ശിക്കുകയും സ്ക്രീനിംഗ്, ബോധവല്ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്തു. മാനസിക സംഘര്ഷം കുറയ്ക്കുതിനായി മെന്റല്ഹെല്ത്ത് ഹെല്പ്പ് ലൈനിലൂടെ 4 പേര്ക്ക് ഇന്ന് കൗണ്സിലിംഗ് നല്കി. 976 പേര്ക്ക് മാനസിക സംഘര്ഷം ലഘൂകരിക്കുതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്കി. 4,556 സന്നദ്ധ സേന പ്രവര്ത്തകര്‍ 11,912 വീടുകള്സന്ദര്ശിച്ച് ബോധവല്ക്കരണം നടത്തി.

date