പയ്യോളി നഗരസഭ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങുന്നു
കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് പയ്യോളി നഗരസഭയിൽ ഫസ്റ്റ്ലെന് ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങുന്നു. ഇരിങ്ങൽ സർഗാലയ ട്രെയിനിങ് സെന്ററിലാണ് ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 70 പേര്ക്കുള്ള കിടക്കകളും മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് പൂര്ത്തിയാക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ വി.ടി ഉഷ പറഞ്ഞു. സന്നദ്ധസേവന പ്രവര്ത്തകരും വിവിധ രാഷ്ട്രിയ പാര്ട്ടി പ്രതിനിധികളും ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള സജ്ജീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.
നൂറു കിടക്കകള്വരെ സജ്ജമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. രജിസ്ട്രേഷന് ഏരിയ, കണ്സള്ട്ടിംഗ് റൂം, ഒബ്സര്‍വേഷന്‍ റൂം, ടെലി മെഡിസിന് റൂം, ഫാര്മസി, സ്റ്റോര്‍ റൂം, ലബോറട്ടറി സര്വീസ്, കളക്ഷന്‍ റൂം, ഭക്ഷണം, കുടിവെള്ളം,ടോയ്ലറ്റ് എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വരുന്നതായും ചെയർപേഴ്സൺ പറഞ്ഞു.
- Log in to post comments