അഴിയൂരിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമായി
കോവിഡ് 19 പോസിറ്റീവ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കി അഴിയൂർ ഗ്രാമപഞ്ചായത്ത്. 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഏഴാം വാർഡിലെ മദ്രസത്തുൽ ബനാത്തിൽ ജനങ്ങളുടെ സഹകരണത്തോടെയാണ് സൗകര്യങ്ങൾ ഒരുക്കിയത്. വ്യക്തികൾ, സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവരും സഹകരിച്ചു. പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്. ഡോക്ടർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെ ഉടൻ നിയമിക്കും. കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരുടെയും ഏഴാം വാർഡ് ആർ ആർ ടി യുടെയും നേതൃത്വത്തിലാണ് കെട്ടിടം സജ്ജമാക്കിയത്.
മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് വി പി ജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, വാർഡ് മെമ്പർ വഫ ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ വി. കെ.ഉഷ, നോഡൽ ഓഫീസർ എം.വി. സിദ്ധീഖ്, ചാർജ് ഓഫീസർ സി.എച്ച്.മുജീബ് റഹ്മാൻ, വാർഡ് ആർ ആർ ടി കെ.കെ. പി ഫൈസൽ, കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകർ എന്നിവർ പങ്കെടുത്തു.
- Log in to post comments