അകത്തേത്തറ കൃഷിഭവന് ഉദ്ഘാടനം : മന്ത്രി വി.എസ്. സുനില്‍കുമാര്‍ 29 ന് നിര്‍വ്വഹിക്കും
അകത്തേത്തറ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിട ഉദ്ഘാടനം ജൂലൈ 29 ന് വൈകിട്ട് നാലിന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. കേരള ഭരണ പരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്. അച്ചുതാനന്ദന്റെ ആസ്തി വികസന നിധിയില്‍ നിന്നും അമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഉദ്ഘാടന പരിപാടിയില്‍ വി.എസ്. അച്ചുതാനന്ദന് എംഎല്‍എ അധ്യക്ഷനാവും. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
1987 ല്‍ പ്രവര്‍ത്തനമാരംഭിച്ച കൃഷിഭവന് ചെറിയ കെട്ടിടത്തിലാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.കാലപ്പഴക്കത്താല്‍ കെട്ടിടം നശിച്ചതോടെയാണ് 2018 ല്‍ പുതിയകെട്ടിടം നിര്‍മ്മാണം ആരംഭിച്ചത്. രണ്ടു നിലകളിലായി ഓഫീസും വിതരണ കേന്ദ്രവും ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പച്ചക്കറി, ഫലവൃക്ഷ തൈകള്‍ സംഭരിക്കാനുള്ള പ്രത്യേക സൗകര്യവും നെല്‍വിത്ത് സംഭരിക്കുന്നതിനുള്ള ഗോഡൗണും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ സംഭരണ, വിതരണ കേന്ദ്രങ്ങളും മുകള്‍നിലയില്‍ ഓഫീസുമാണ് ഒരുക്കിയിട്ടുള്ളത്.
650 ഓളം കര്‍ഷക കുടുംബങ്ങളാണ് കൃഷിഭവന് പരിധിയില്‍ ഉള്ളത്. നെല്‍കൃഷി , തെങ്ങ് കൃഷി എന്നിവ കൂടാതെ പച്ചക്കറി കൃഷി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കും കൃഷിഭവന്റെ നേതൃത്വത്തില്‍ പ്രോത്സാഹനം നല്കി വരുന്നു. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്ത് വീട്ടുവളപ്പിലും ടെറസ്സ് കൃഷിക്കുമുള്ള ഗ്രോബാഗുകള്‍, പച്ചക്കറി വിത്തുകള്‍,പോളിഹൗസുകള്‍ എന്നിവയ്ക്കുള്ള ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് പ്രത്യേകമായി ലഭിക്കുന്നുണ്ട്.
- Log in to post comments