ജലജീവന്‍ മിഷന്‍ : യോഗം ചേര്‍ന്നു
എല്ലാ ഭവനങ്ങളിലും പൈപ്പ് കണക്ഷന്‍ വഴി കുടിവെളളം എത്തിക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മലമ്പുഴ മണ്ഡലത്തില്‍ അവലോകനയോഗം ചേര്‍ന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ് അച്ചുതാനന്ദന്റെ നിര്‍ദ്ദേശാനുസരണം മരുതറോഡ് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി. വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. 2020-21 ല്‍ 4005 ഭവനങ്ങളിലേക്കായി 3.53 കോടിയുടെ കുടിവെളള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 2024 - ടെ ബാക്കിയുളള 18000 ഭവനങ്ങള്‍ക്കും കണക്ഷന്‍ നല്‍കുന്നതിനുളള പദ്ധതി തയ്യാറാക്കി വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിഫ്ബിയിലുള്‍പ്പെട്ട മരുതറോഡ് പഞ്ചായത്തിലെ രണ്ട് ടാങ്കുകളുടെയും മലമ്പുഴ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് രണ്ടാം വാരം നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാജലക്ഷ്മി, ഡി. സദാശിവന്‍, എസ്സ്. ഷൈലജ, ടി.കെ. കുട്ടികൃഷ്ണന്‍, യു.ഇന്ദിര രാമചന്ദ്രന്‍, വി.എസ്. അച്ചുതാനന്ദന്‍ എം.എല്‍.എയുടെ പ്രതിനിധി എന്‍. അനില്‍കുമാര്‍, കെ.ഡബ്ല്യൂ.എ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments