Skip to main content

ഖാദി ബക്രീദ് - ഓണംമേളയ്ക്ക് ഇന്ന് തുടക്കമാകും

 

ഖാദി ബക്രീദ് - ഓണംമേള പ്രമാണിച്ച് ഇന്നുമുതല്‍ (ജൂലൈ 28) ആഗസ്റ്റ് 30വരെ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദിത്തുണിത്തരങ്ങള്‍ക്ക് 20 ശതമാനം നോര്‍മല്‍ റിബേറ്റിനു പുറമെ 10 ശതമാനം സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷംരൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കുന്നതാണ്. ഖാദി ബോര്‍ഡിന്റെ കീഴില്‍ കോട്ടമൈതാനത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും ഗ്രാമസൗഭാഗ്യകളിലും സ്പെഷ്യല്‍ റിബേറ്റ് ലഭ്യമാണ്.  

date