Skip to main content

കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

 

 

 

കക്കോടി ഗ്രാമപഞ്ചായത്തില്‍ സജ്ജീകരിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു.   പടിഞ്ഞാറ്റുംമുറി കണ്ണാടിച്ചാല്‍ എം ഇ എസ് കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ ആണ് കക്കോടി ഗ്രാമ പഞ്ചായത്തിലെ എഫ് എല്‍ ടി സി ഒരുങ്ങിയത്. കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തി.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആയി പ്രത്യേകം വാര്‍ഡുകള്‍, ഡോക്ടര്‍സ് റൂം,  ഒബ്‌സര്‍വേഷന്‍ റൂം,  നഴ്‌സസ് റൂം, റിസപ്ഷന്‍ ഏരിയ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബഹുജന പങ്കാളിത്തത്തോടെയാണ് കേന്ദ്രത്തിലേക്ക് ആവശ്യമായ സാമഗ്രികള്‍ ശേഖരിച്ചത്. നിലവില്‍ കക്കോടി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണ്‍ ആണ്. ഈ പ്രദേശത്തെ നൂറുപേര്‍ക്ക് നാളെ എഫ് എല്‍ ടി സി കോമ്പൗണ്ടില്‍ ആന്റിജന്‍ പരിശോധന നടത്തും.

കോവിഡ് പോസിറ്റീവായതും  എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതുമായ ആളുകളെ താമസിപ്പിക്കാനാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. ജില്ലാകലക്ടര്‍  എസ്. സാംബശിവറാവു, സബ്കലക്ടര്‍ ജി.പ്രിയങ്ക, ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിത കുമാരി, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ.നവീന്‍, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ  ചോയിക്കുട്ടി, വൈസ് പ്രസിഡണ്ട് എം ഷാഹിദ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മേലാല്‍ മോഹനന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി യു.കെ.രാജന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

date