Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31 വരെ

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്ന് വായ്പയെടുത്ത കുടിശ്ശികക്കാര്‍ക്കായി നടപ്പിലാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും.  കാലാവധിക്കുള്ളില്‍ ഭവന വായ്പ കുടിശ്ശിക അടച്ചുതീര്‍ക്കുന്ന ഗുണഭോക്താക്കള്‍ക്ക് പിഴപലിശന്ന, വീഴ്ചപലിശ എന്നിവയില്‍ വമ്പിച്ച ഇളവുകള്‍(എല്ലാ വിഭാഗം വായ്പക്കാര്‍ക്കും പിഴപലിശ 100 ശതമാനവും, വീഴ്ച പലിശ എല്‍ ഐ ജി കാര്‍ക്ക് 100 ശതമാനവും എം ഐ ജി കാര്‍ക്ക് 70 ശതമാനവും എച്ച് ഐ ജി/ജെ എച്ച് എസ്‌കാര്‍ക്ക് 50 ശതമാനവും) അനുവദിക്കുന്നതാണ്.   കുടിശ്ശികക്കാരായ വായ്പക്കാര്‍ ഇളവുകള്‍ പ്രയോജനപ്പെടുത്തി     വായ്പ കണക്കുകള്‍ അവസാനിപ്പിക്കണമെന്ന് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.  റവന്യൂ റിവറി നടപടികള്‍ നേരിടുന്നവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.      
പി എന്‍ സി/500/2018

date